കണ്ണൂർ: ഇന്ന് (ജൂലൈ 20) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കുട്ടിക്കം നോര്‍ത്ത് എല്‍ പി സ്‌കൂള്‍, ആര്‍ സി അമല ബേസിക് യു പി സ്‌കൂള്‍ പിണറായി, ആയിത്തറ മമ്പറം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കൊളിക്കടവ് ഡോണ്‍ ബോസ്‌കോ സ്‌കൂള്‍, ഇടമന സ്‌കൂള്‍ കണ്ടോന്താര്‍, മണിയറ എല്‍ പി സ്‌കൂള്‍, കോട്ടൂര്‍ സബ്‌സെന്റര്‍ ശ്രീകണ്ഠപുരം എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി വരെയും ചെറുതാഴം കുടുംബാരോഗ്യകേന്ദ്രം, കീഴ്പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും കാഞ്ഞിരങ്ങാട് എ എല്‍ പി സ്‌കൂള്‍, അങ്ങാടിക്കടവ് പ്രാഥമികാരോഗ്യകേന്ദ്രം എന്നീ കേന്ദ്രങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലുമണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.