പാലക്കാട്‌: കാർഷികയന്ത്രങ്ങൾ, ഉപകരണങ്ങൾ, പമ്പ് സെറ്റുകൾ, ഫർണിച്ചറുകൾ, ലാബ് ഉപകരണങ്ങൾ, വളം, വിത്ത്, തൈകൾ, കീടനാശിനികൾ തുടങ്ങിയവ വിതരണം ചെയ്യുന്നതിനും വിവിധ നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്ത് നടത്താൻ തയ്യാറുള്ളവരും എംപാനൽ ചെയ്യുന്നതിനായി കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ് പാലക്കാട് യൂണിറ്റ് ഓഫീസിൽ അപേക്ഷിക്കണം. നിലവിൽ എംപാനൽ ചെയ്തിട്ടുള്ളത് പുതുക്കുന്നതിനും അപേക്ഷിക്കാം. അപേക്ഷകൾ ജൂലൈ 31 ന് വൈകിട്ട് 5 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ www.keralaagro.com ൽ ലഭിക്കുമെന്ന് അസി.എൻജിനീയർ അറിയിച്ചു. ഫോൺ: 0491-2547924.