കാസർഗോഡ്: സ്ത്രീധന നിരോധന നിയമം സംസ്ഥാനത്ത് ഫലപ്രദമായി നടപ്പിലാക്കുന്നതിനായി വനിത ക്ഷേമപ്രവര്‍ത്തനങ്ങളില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തനപരിചയമുളള സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തെരെഞ്ഞെടുക്കപ്പെടുന്ന സംഘടനകള്‍ സ്ത്രീധന നിരോധന പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടേണ്ടതും സ്ത്രീധന നിരോധന ഓഫീസറെ നിയമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സഹായിക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങക്കും അപേക്ഷാ ഫോമിനും കാസര്‍കോട് കോര്‍ട്ട് കോംപ്ലക്‌സിന് എതിര്‍വശത്തെ ജില്ലാ വനിത ശിശു വികസന ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടണം. അവസാന തീയതി ജൂലൈ 22. ഫോണ്‍: 04994293060.
