ബാലാവകാശ സംരക്ഷണം ഉറപ്പാക്കാന്‍ ജില്ലയിലെ ശിശുസംരക്ഷണ മേഖലയിലെ ഉദ്യോഗസ്ഥരുമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സി.വിജയകുമാര്‍ ജൂലൈ 22 ന് രാവിലെ 10.30 ന് കലക്ടടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. കുട്ടികളിലെ കോവിഡ് 19 പ്രശ്‌നങ്ങള്‍, ഗവ. ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികളുടെ സുരക്ഷ, കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം, ബാലാവകാശ സമിതികളുടെ രൂപീകരണം, അതിര്‍ത്തി മേഖലയിലെ ബാലാവകാശ ലംഘനങ്ങള്‍ക്കെതിരേയുള്ള നടപടികള്‍, ഗോത്ര മേഖലയിലെ കുട്ടികളുടെ സംരക്ഷണം, ശൈശവ വിവാഹ വിമുക്ത ജില്ലയാക്കി മാറ്റുന്ന നടപടികളുടെ ഭാഗമായുള്ള ആശയരൂപീകരണം, ബാലാവകാശവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം, ശിശു സൗഹൃദ വാര്‍ത്താ റിപ്പോര്‍ട്ടിങിന് അവാര്‍ഡ് ലഭ്യമാക്കുന്നത് എന്നിവ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച നടത്തും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു.