കോഴിക്കോട്: ജില്ലയിലെ 66 കോവിഡ് ആശുപത്രികളിൽ 2,981 കിടക്കകളിൽ 1,467 എണ്ണം ഒഴിവുണ്ട്. 122 ഐ.സി.യു കിടക്കകളും 45 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 727 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 362 കിടക്കകൾ, 23 ഐ.സി.യു, 21 വെന്റിലേറ്റർ, 383 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

ഒൻപത് സി.എഫ്.എൽ.ടി.സികളിലായി 978 കിടക്കകളിൽ 617 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 288 എണ്ണം ഒഴിവുണ്ട്. 56 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയുള്ള 1272 കിടക്കകളിൽ 983 എണ്ണം ഒഴിവുണ്ട്.