ഇടുക്കി ജില്ല മെഡിക്കല്‍ ഓഫീസിനു (ഹോമിയോപ്പതി വകുപ്പ്) കീഴിലുള്ള വിവിധ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ഒഴിവുള്ള അറ്റന്‍ഡര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയോഗിക്കുന്നതിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് വാക്-ഇന്‍-ഇന്റര്‍വ്യൂ ജൂലൈ 28ന് രാവിലെ 10.30 ന് തൊടുപുഴ തരണിയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന (ചാഴിക്കാട്ട് ആശുപത്രിക്ക് സമീപം) ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടത്തുന്നു. എസ് എസ് എൽ സി പാസായതും ഏതെങ്കിലും ഒരു ഹോമിയോപ്പതി എ ക്ലാസ് പ്രാക്ടീഷണറുടെ കീഴില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വയസ്സ്, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പുമായി നേരിട്ട് ഹാജരാകണം. ഫോണ്‍: 04862 227326