കൊല്ലം: ജില്ലയില്‍ ഇന്ന് 970 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 847 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 967 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പറേഷനില്‍ 177 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-27, കരുനാഗപ്പള്ളി, പരവൂര്‍ എന്നിവിടങ്ങളില്‍ 23 വീതവും കൊട്ടാരക്കര-19 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ തൃക്കോവില്‍വട്ടം-35, ചടയമംഗലം-30, പന്മ ന-29, വിളക്കുടി-27, കൊറ്റങ്കര-24, തൃക്കരുവ, കുളക്കട എന്നിവിടങ്ങളില്‍ 21 വീതവും മയ്യനാട്-19, പൂതക്കുളം, കുളത്തൂപ്പുഴ പ്രദേശങ്ങളില്‍ 18 വീതവും ഏരൂര്‍, തലവൂര്‍, നിലമേല്‍, പത്തനാപുരം ഭാഗങ്ങളില്‍ 16 വീതവും മൈലം-15, കരീപ്ര, ചിറക്കര, പെരിനാട്, വെളിയം പ്രദേശങ്ങളില്‍ 14 വീതവും വെളിനല്ലൂര്‍, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ 13 വീതവും ഇളമ്പള്ളൂര്‍, മേലില ഭാഗങ്ങളില്‍ 12 വീതവും പവിത്രേശ്വരം, നെടുമ്പന, അഞ്ചല്‍ പ്രദേശങ്ങളില്‍ 11 വീതവും ആര്യങ്കാവ്, ഇട്ടിവ, ഇളമാട്, ഓച്ചിറ എന്നിവിടങ്ങളില്‍ 10 വീതവും പോരുവഴി, തെന്മ ല, ക്ലാപ്പന ഭാഗങ്ങളില്‍ ഒന്‍പതു വീതവും ഉമ്മന്നൂര്‍, കരവാളൂര്‍, കല്ലുവാതുക്കല്‍, ചിതറ, പിറവന്തൂര്‍, വെട്ടിക്കവല പ്രദേശങ്ങളില്‍ എട്ടു വീതവും മണ്‍ട്രോതുരുത്ത്, പനയം, നെടുവത്തൂര്‍, തേവലക്കര, തഴവ, ആദിച്ചനല്ലൂര്‍ എന്നിവിടങ്ങളില്‍ ഏഴു വീതവും തെക്കുംഭാഗം, പട്ടാഴി ഭാഗങ്ങളില്‍ ആറു വീതവും ശൂരനാട് സൗത്ത്, പേരയം, കുലശേഖരപുരം, കുണ്ടറ, എഴുകോണ്‍, ഈസ്റ്റ് കല്ലട, ഇടമുളയ്ക്കല്‍, അലയമണ്‍ പ്രദേശങ്ങളില്‍ അഞ്ചു വീതവും ആലപ്പാട്, കടയ്ക്കല്‍, കുമ്മിള്‍, ചവറ, തൊടിയൂര്‍ എന്നിവിടങ്ങളില്‍ നാലു വീതവും ശാസ്താംകോട്ട, നീണ്ടകര പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.