കേരള സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ജാപ്പാനീസ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ആറുമാസം ദൈർഘ്യമുള്ള ഓൺലൈൻ ജാപ്പാനീസ് ഭാഷാ പഠന കോഴ്സ് നടത്തുന്നു. 12,000 രൂപയാണ് ഫീസ്.  പാഠപുസ്തകങ്ങൾക്ക് 3,000 രൂപ. ആഗസ്റ്റ് മാസത്തിൽ ക്ലാസുകൾ ആരംഭിക്കും. ആഴ്ചയിൽ മൂന്നു ദിവസമാണ് ക്ലാസ്. വിദ്യാഭ്യാസയോഗ്യതയോ പ്രായപരിധിയോ ബാധകമല്ല. വിശദവിവരങ്ങൾക്കും കോഴ്സിൽ ചേരുന്നതിനും ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റായ www.keralabhashaitnsitute.org സന്ദർശിക്കുക.