പാലക്കാട്: കുടുംബശ്രീയുടെ മൃഗസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺമാരെ നിയമിക്കുന്നു. പ്ലസ് ടു/ പ്രീഡിഗ്രി തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ്- കമ്പ്യൂട്ടർ പരിജ്ഞാനം, അവതരണങ്ങൾ, ഡോക്യൂമെന്റഷൻ, ക്ലാസുകൾ നടത്താനുള്ള കഴിവ്, സംഘടനാപാടവം ഉണ്ടായിരിക്കണം.
സ്ത്രീകൾ, കുടുംബശ്രീ അംഗം- കുടുംബാംഗം, ബിരുദധാരികൾ, മൃഗസംരക്ഷണമേഖലയിൽ ഒരു മാസത്തിൽ കുറയാത്ത കോഴ്‌സ് പൂർത്തിയാക്കിയവർ, പ്രവൃത്തി പരിചയമുള്ളവർ, മൃഗസംരക്ഷണ മേഖലയിലെ യൂണിറ്റുകളിലെ അംഗങ്ങൾ, എസ്.സി, എസ്. ടി, ആശ്രയ കുടുംബാംഗം, എം. ബി. എ, ബി.ബി.എ, പ്രൊജക്റ്റ് മാനേജ്‌മെന്റ് സർട്ടിഫിക്കറ്റ് കോഴ്‌സ് കഴിഞ്ഞവർക്ക് മുൻഗണന.
താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂലൈ 30 ന് വൈകീട്ട് അഞ്ചിനകം ജില്ലാ മിഷൻ കോ-ഓഡിനേറ്റർ, കുടുംബശ്രീ, രണ്ടാം നില, സിവിൽ സ്റ്റേഷൻ, പാലക്കാട് എന്ന വിലാസത്തിൽ ലഭ്യമാക്കണമെന്ന് കോ-ഓഡിനേറ്റർ അറിയിച്ചു.