ആലപ്പുഴ: ജില്ലയിൽ 18 വയസിനു മുകളിലുള്ളവരിൽ 53 ശതമാനം പേർ ആദ്യ ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി പറഞ്ഞു. 24 ശതമാനം പേർ രണ്ടു ഡോസുമെടുത്തു. മാതൃകവചം വാക്‌സിനേഷൻ കാമ്പയിനിലൂടെ വെള്ളിയാഴ്ച 544 ഗർഭിണികൾ വാക്‌സിനെടുത്തു. ആകെ 1555 പേർ വാക്‌സിനെടുത്തു.
