ആലപ്പുഴ: മുട്ടാർ ഗ്രാമപഞ്ചായത്തിലെ നാലുതോട് (അഞ്ചാം വാർഡ്) വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ അഞ്ചു പേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എൻ.ജി. ശജീന്ദ്രൻ (ബി.ജെ.പി.) ആന്റണി, ഷാജി (സി.പി.ഐ.എം. സ്വതന്ത്രൻ) സണ്ണി മാമൻ, സജ്ജു ചാക്കോ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) എന്നിവർ പത്രിക സമർപ്പിച്ചു.
നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ജൂലൈ 26ന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 28 ആണ്. ഓഗസ്റ്റ് 11ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഓഗസ്റ്റ് 12ന് രാവിലെ പത്തിനാണ് വോട്ടെണ്ണൽ.