സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന തുല്യതാപഠിതാവും 2019 ലെ നാരീശക്തി പുരസ്കാര ജേതാവുമായ പ്രാക്കുളം ‘നന്ദ്ധാമി’ല്‍ ഭാഗീരഥി അമ്മയ്ക്ക് (107) ഔദ്യോഗിക ബഹുമതികളോടെ യാത്രമൊഴി. നൂറ്റിയഞ്ചാം വയസില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷയില്‍ നേടിയ മികച്ച വിജയമാണ് ഭാഗീരഥി അമ്മയെ പുരസ്ക്കാരത്തിന് അര്‍ഹയാക്കിയത്. ഏഴാം ക്ലാസ് തുല്യതാ പഠിതാവായിരിക്കെയാണ് അന്ത്യം.
വിദ്യാര്‍ത്ഥികളും സംസ്ക്കാരിക പ്രവര്‍ത്തകരും രാഷ്ട്രീയകക്ഷി പ്രതിനിധികളും ഉള്‍പ്പടെ ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി എ.ഡി.എം. എന്‍.സാജിതാ ബീഗം അന്ത്യോപചാരം അര്‍പ്പിച്ചു.
