ആശ്രാമം ഗസ്റ്റ്ഹൗസില്‍ നടത്തിയ വനിതാ കമ്മിഷന്‍ അദാലത്തില്‍ പരിഗണിച്ച 85 പരാതികളില്‍ 19 എണ്ണം തത്സമയം തീര്‍പ്പാക്കി. നാലു കേസുകളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത അദാലത്തില്‍ 32 കേസുകള്‍ വീണ്ടും പരിശോധിക്കുന്നതിനും തീരുമാനമായി.
കുടുംബ-ദാമ്പത്യ പ്രശ്‌നങ്ങളുമായി എത്തിയവര്‍ക്ക് അദാലത്ത് വേദിയില്‍ തന്നെ കൗണ്‍സലിംഗ് സേവനം ഏര്‍പ്പെടുത്തിയിരുന്നു. വഴിതര്‍ക്കം പോലുള്ള പരാതികള്‍ ത്രിതല പഞ്ചായത്തുകളുടെ കൂടി പരിഗണനയ്ക്ക് വിടാനാണ് തീരുമാനിച്ചത്.
കമ്മിഷനംഗങ്ങളായ ഷാഹിദ കമാല്‍, എം.എസ്. താര എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടത്തിയത്. കമ്മിഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സുരേഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ എല്‍. രമ, അഭിഭാഷകരായ ജയാകമലാസനന്‍, അജി മാത്യു, കൗണ്‍സലര്‍ സംഗീത എന്നിവരും പങ്കെടുത്തു.