കാസർഗോഡ്: ജില്ലയില്‍ കോവിഡ് പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി ഡി കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ജനസംഖ്യയുടെ ഏഴ് ശതമാനവും സി കാറ്റഗറിയില്‍ അഞ്ച് ശതമാനവും ബി, എ കാറ്റഗറികളില്‍ മൂന്നു ശതമാനവും ആളുകളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. ജില്ലയില്‍ പ്രതിദിനം 9949 പേരെയും ആഴ്ചയില്‍ 69643 പേരെയും കോവിഡ് പരിശോധന നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ബി കാറ്റഗറിയിലുള്ള കാസര്‍ഗോഡ് നഗരസഭയില്‍ 1625 പേരെയും ഡി കാറ്റഗറിയിലുള്ള കാഞ്ഞങ്ങാട് നഗരസഭയില്‍ 733 പേരെയും നീലേശ്വരം നഗരസഭയില്‍ 398 പേരെയും ജനസംഖ്യാനുപാതികമായി പ്രതിദിനം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.