കൊല്ലം: ജില്ലയില്‍ ഇന്ന് 1263 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1460 പേര്‍ രോഗമുക്തി നേടി. ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 1255 പേര്‍ക്കും ആറു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 172 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-57 കരുനാഗപ്പള്ളി-14, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളില്‍ 13 വീതവുമാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ തൃക്കോവില്‍വട്ടം-60, വെളിയം-45, വെളിനല്ലൂര്‍-43, ചാത്തന്നൂര്‍-41, ഇളമ്പള്ളൂര്‍-40, ഇളമാട്-37, ആലപ്പാട്-33, മൈനാഗപ്പള്ളി-26, കല്ലുവാതുക്കല്‍-25, അഞ്ചല്‍-23, കൊറ്റങ്കര-22, ഇടമുളയ്ക്കല്‍-21, ചിറക്കര, നെടുമ്പന, പൂയപ്പള്ളി എന്നിവിടങ്ങളില്‍ 20 വീതവും പത്തനാപുരം, തെന്മ ല, ചവറ, ചടയമംഗലം, ഏരൂര്‍ പ്രദേശങ്ങളില്‍ 19 വീതവും അലയമണ്‍-18, പെരിനാട്, പൂതക്കുളം, പനയം, കുളത്തൂപ്പുഴ ഭാഗങ്ങളില്‍ 17 വീതവും തലവൂര്‍-16 പന്മ ന, തെക്കുംഭാഗം എന്നിവിടങ്ങളില്‍ 15 വീതവും കരവാളൂര്‍, പട്ടാഴി, വിളക്കുടി പ്രദേശങ്ങളില്‍ 14 വീതവും ശൂരനാട് നോര്‍ത്ത്, മയ്യനാട്, തഴവ, ആദിച്ചനല്ലൂര്‍ ഭാഗങ്ങളില്‍ 13 വീതവും മേലില, ശൂരനാട് സൗത്ത് എന്നിവിടങ്ങളില്‍ 12 വീതവും ഇട്ടിവ, കടയ്ക്കല്‍, കുന്നത്തൂര്‍, തേവലക്കര പ്രദേശങ്ങളില്‍ 10 വീതവും തൃക്കരുവ, ചിതറ, ക്ലാപ്പന, കുണ്ടറ ഭാഗങ്ങളില്‍ ഒന്‍പതു വീതവും ഈസ്റ്റ് കല്ലട, നീണ്ടകര എന്നിവിടങ്ങളില്‍ എട്ടു വീതവും വെസ്റ്റ് കല്ലട, നെടുവത്തൂര്‍, നിലമേല്‍, കുളക്കട പ്രദേശങ്ങളില്‍ ഏഴു വീതവും ശാസ്താംകോട്ട, വെട്ടിക്കവല, പേരയം, തൊടിയൂര്‍ ഭാഗങ്ങളില്‍ അഞ്ചു വീതവും പോരുവഴി, മൈലം എന്നിവിടങ്ങളില്‍ നാലു വീതവും പട്ടാഴി വടക്കേക്കര, കുമ്മിള്‍, കരീപ്ര, എഴുകോണ്‍, ഉമ്മന്നൂര്‍, ആര്യങ്കാവ് പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.