തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളേജ് നല്‍കുന്ന പ്രൊഫ.ഡോ.എന്‍.ആര്‍. മാധവമേനോന്‍ എക്‌സലന്‍സ് ഇന്‍ ലീഗല്‍ റിസര്‍ച്ച് അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളേജില്‍ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടുള്ള അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും 2017-18 അദ്ധ്യയന വര്‍ഷം മെയ് 30 നു മുന്‍പ് പ്രസിദ്ധീകരിക്കുകയോ പൂര്‍ത്തീകരിക്കുകയോ ചെയ്ത ഡിസര്‍ട്ടേഷനോ റിസര്‍ച്ച് ആര്‍ട്ടിക്കിളോ മൂന്ന് കോപ്പിയും സോഫ്റ്റ് കോപ്പിയും സഹിതം ജൂലൈ 10 നു മുമ്പ് പ്രിന്‍സിപ്പലിനു മുന്‍പില്‍ എത്തണം.
