കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 49 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കൊട്ടാരക്കര, ചിതറ, ഇളമാട്, കരീപ്ര, എഴുകോണ്‍, കുമ്മിള്‍, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 18 കേസുകള്‍ക്ക് പിഴയീടാക്കുകയും 158 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.
കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലും പരവൂര്‍, പാരിപ്പള്ളി, മയ്യനാട്, കൊറ്റങ്കര എന്നിവിടങ്ങളിലും നടത്തിയ പരിശോധനയില്‍ 15 കേസുകളില്‍ പിഴയീടാക്കി. നിയമലംഘനം കണ്ടെത്തിയ 148 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കരുനാഗപ്പള്ളി, നീണ്ടകര, ചവറ, ഓച്ചിറ, തേവലക്കര, തൊടിയൂര്‍, തെക്കുംഭാഗം, പന്മന, തഴവ ഭാഗങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 14 കേസുകളില്‍ പിഴയീടാക്കി. 98 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കുന്നത്തൂരില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മാനദണ്ഡം ലംഘനം കണ്ടെത്തിയ രണ്ട് കേസുകളില്‍ പിഴയീടാക്കി. 30 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
പത്തനാപുരം, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ശശിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 11 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
പുനലൂരിലെ അലയമണ്‍, ചണ്ണപ്പേട്ട പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 12 കേസുകള്‍ക്ക് താക്കീത് നല്‍കി. ഡെപ്യൂട്ടി തഹസീല്‍ദാര്‍ വിനോദ് നേതൃത്വം നല്‍കി.
![](https://prdlive.kerala.gov.in/wp-content/uploads/2021/07/IMG_20210726_201418-560x258.jpg)