ആലപ്പുഴ: വായനപക്ഷാചരണത്തോടനുബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി നടത്തിയ ജില്ലാതല ലേഖന രചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനം ജില്ല കളക്ടർ എ. അലക്്‌സാണ്ടർ വിതരണം ചെയ്തു.

ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ എ. ആത്മജ, അനുപമ മോഹൻ, അനഘ രാമചന്ദ്രൻ എന്നിവർ സമ്മാനം ഏറ്റുവാങ്ങി. ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം 1000, 750, 500 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ഫലകവുമാണ് സമ്മാനമായി നൽകിയത്. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ല ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ വി.ആർ. ഷൈല എന്നിവർ പങ്കെടുത്തു.