ഹിന്ദി ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എഡ്യുക്കേഷന്‍ കോഴ്‌സ് (സ്വാശ്രയം) മെറിറ്റ് ക്വാട്ടയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ ജൂണ്‍ 26 വൈകിട്ട് അഞ്ചിനു മുമ്പ് പ്രവേശനം നേടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.  പ്രവേശനം നല്‍കുന്നതിനുമുമ്പ് അപേക്ഷകരുടെ സര്‍ട്ടിഫിക്കറ്റുകള്‍ (ഒറിജിനല്‍) പരിശോധിച്ച് യോഗ്യരാണോ എന്ന് മേലധികാരികള്‍ ഉറപ്പുവരുത്തണം.  അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കായി ജൂണ്‍ 26 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തണമെന്നും അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 27നു തന്നെ ക്ലാസുകള്‍ ആരംഭിക്കണമെന്നും ഡയറക്ടര്‍ അറിയിച്ചു.