കോട്ടയം: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ(അറബിക്) എൽ.പി.എസ് (നാലാം എ ൻ.സി.എ – എസ്.സി-കാറ്റഗറി നമ്പർ 625/2019) തസ്തികയുടെ അഭിമുഖം പി.എസ്.സി എറണാകുളം ജില്ലാ ഓഫീസിൽ ജൂലൈ 30ന് രാവിലെ 11.15ന് നടക്കും.

ഉദ്യോഗാര്‍ഥികള്‍ക്ക് ഒ.ടി.ആർ പ്രൊഫൈൽ മുഖേനയും എസ്.എം.എസ് മുഖേനയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരിച്ചറിയൽ രേഖകള്‍, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലുമായി രാവിലെ 8.30 ന് ഹാജരാകണം.

ജൂലൈ 29 നകം അറിയിപ്പ് ലഭിക്കാത്തവർ കോട്ടയം ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള അഡ്മിഷൻ ടിക്കറ്റും കെ- ഫോമും ഡൗൺലോഡ് ചെയ്ത് ഇൻ്റർവ്യുന് എത്തുന്പോള്‍ ഹാജരാക്കണം