എറണാകുളം: ഭക്ഷ്യ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരികുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട്ഫോർ എന്റർപ്രെന്യൂർഷിപ്ഡെവലപ്മെൻറ് (KIED) ന്റെ അഭിമുഖ്യത്തിൽ അഗ്രോ ഇൻക്യൂബേഷൻ ഫോർ സസ്റ്റെനബിൾ എന്റർപ്രണർഷിപ്പിന്റെ (ARISE) രണ്ടാംഘട്ടമായ വിവിധ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകൾ പരിചയപ്പെടുത്തുന്ന ഇമ്മെർഷൻ ട്രെയിനിംഗ്ജൂലൈ 31 ശനിയാഴ്ച്ച ഓൺലൈൻ മാർഗത്തിലൂടെ സംഘടിപ്പിക്കുന്നു.

ചെറുകിടസംരഭകർക്ക് ആരംഭിക്കാൻ കഴിയുന്ന പാൽ ഉത്പന്നങ്ങളുടെ പ്രോജക്ടുകൾ പരിചയപ്പെടുത്തുന്ന സെഷൻ ആണ് സംഘടിപ്പിക്കുന്നത്. സൗജന്യ ഓൺലൈൻട്രെയ്നിംങ്ങിനുള്ള രജിസ്ട്രേഷനായിwww.kied.infoഎന്നവെബ്സൈറ്റ്സന്ദർശിക്കുകയോ അല്ലെങ്കിൽ7403180193, 9605542061എന്നീ നമ്പറുകളിലോ ബന്ധപെടുക.