തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ജൂലൈ 28 അര്‍ധരാത്രി മുതല്‍ ഒരാഴ്ച ജില്ലയില്‍ പ്രാദേശികാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ച ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചാണു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തിലും അഞ്ചു മുതല്‍ 10 വരെ ബി വിഭാഗത്തിലും 10 മുതല്‍ 15 വരെ സി വിഭാഗത്തിലും 15നു മുകളില്‍ ഡി വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബി വിഭാഗത്തിലാണ്.
മുനിസിപ്പാലിറ്റികള്‍
ആറ്റിങ്ങല്‍ – ബി
നെയ്യാറ്റിന്‍കര – ബി
നെടുമങ്ങാട് – ഡി
വര്‍ക്കല – ഡി
പഞ്ചായത്തുകളിലെ നിയന്ത്രണങ്ങള്‍
ഡി കാറ്റഗറി
പുല്ലമ്പാറ
തൊളിക്കോട്
ചിറയിന്‍കീഴ്
കരവാരം
വക്കം
പുളിമാത്ത്
മടവൂര്‍
അഴൂര്‍
ഇടവ
മംഗലപുരം
സി കാറ്റഗറി
വിളപ്പില്‍
നാവായിക്കുളം
മണമ്പൂര്‍
കടയ്ക്കാവൂര്‍
ആനാട്
കൊല്ലയില്‍
തിരുപുറം
പഴയകുന്നുമ്മേല്‍
കിളിമാനൂര്‍
ചെമ്മരുതി
വെമ്പായം
പനവൂര്‍
പെരുങ്കടവിള
ഇലകമണ്‍
പള്ളിച്ചല്‍
നെല്ലനാട്
കഠിനംകുളം
കുറ്റിച്ചല്‍
അണ്ടൂര്‍ക്കോണം
വെള്ളനാട്
വിളവൂര്‍ക്കല്‍
പൂവാര്‍
മുദാക്കല്‍
പൂവച്ചല്‍
 
ബി കാറ്റഗറി
കോട്ടുകാല്‍
ബാലരാമപുരം
നന്ദിയോട്
കിഴുവിലം
അതിയന്നൂര്‍
പാറശാല
കല്ലിയൂര്‍
കരകുളം
ഒറ്റശേഖരമംഗലം
പോത്തന്‍കോട്
വെട്ടൂര്‍
കാഞ്ഞിരംകുളം
കാട്ടാക്കട
വാമനപുരം
വെങ്ങാനൂര്‍
മാണിക്കല്‍
വെള്ളറട
ചെറുന്നിയൂര്‍
അരുവിക്കര
മലയിന്‍കീഴ്
കരുംകുളം
കള്ളിക്കാട്
ചെങ്കല്‍
വിതുര
മാറനല്ലൂര്‍
പള്ളിക്കല്‍
നഗരൂര്‍
പെരിങ്ങമ്മല
പാങ്ങോട്
ഒറ്റൂര്‍
എ കാറ്റഗറി
കാരോട്
അമ്പൂരി
ആര്യങ്കോട്
ആര്യനാട്
കല്ലറ
കുന്നത്തുകാല്‍
ഉഴമലയ്ക്കല്‍
കുളത്തൂര്‍
അഞ്ചുതെങ്ങ്
നിയന്ത്രണങ്ങള്‍ ഇങ്ങനെ
** എ, ബി കാറ്റഗറികളിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും കമ്പനികളും കമ്മിഷനുകളും കോര്‍പ്പറേഷനുകളും സ്വയംഭരണ സ്ഥാപനങ്ങളും 50% ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. സി കാറ്റഗറിയില്‍പ്പെടുന്ന സ്ഥലങ്ങളില്‍ ഈ ഓഫിസുകള്‍ 25% ജീവനക്കാരെ ഉപയോഗിച്ചു പ്രവര്‍ത്തിക്കാം. ബാക്കിയുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ ജോലി ചെയ്യണം. അവശ്യ സര്‍വീസ് വിഭാഗങ്ങള്‍ ഡി കാറ്റഗറിയിലെ പ്രദേശങ്ങളിലടക്കം പൂര്‍ണ രീതിയില്‍ പ്രവര്‍ത്തിക്കണം. നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട ജോലികള്‍ നിര്‍വഹിക്കേണ്ട ജീവനക്കാര്‍ എല്ലാ ദിവസവും ഓഫിസിലെത്തണം.
** ബാങ്കുകള്‍ക്ക് ആഴ്ചയില്‍ അഞ്ചു ദിവസവും പ്രവര്‍ത്തിക്കാം. ജൂലൈ 31, ഓഗസ്റ്റ് 01 തീയതികളില്‍ അവധിയായിരിക്കും.
** എ, ബി കാറ്റഗറിയുള്ള തദ്ദേശ സ്ഥാപന പരിധിയില്‍ പരമാവധി 15 ആളുകളെ ഉള്‍പ്പെടുത്തിയുള്ള ചടങ്ങുകള്‍ക്കായി ആരാധനാലയങ്ങള്‍ തുറക്കാം. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.
** എല്ലാ കാറ്റഗറികളിലുമുള്ള സ്ഥലങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളിലുള്‍പ്പെടെ പരീക്ഷകള്‍ നടത്താവുന്നതാണ്.
** എ, ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ ടെലിവിഷന്‍ സീരിയലുകളുടെ ഇന്‍ഡോര്‍ ഷൂട്ടിങ് അനുവദിക്കും. പരമാവധി ആളുകളുടെ എണ്ണം കുറച്ച് കര്‍ശന കോവിഡ് മാനദണ്ഡങ്ങളോടെയാകണം ഇത്.
** മറ്റു ദിവസങ്ങള്‍ക്കു പുറമേ എ, ബി, സി കാറ്റഗറികളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോം ഡെലിവറിക്കു മാത്രമായി പ്രവര്‍ത്തിക്കാവുന്നതാണ്. മറ്റു ദിവസങ്ങളില്‍ ആളുകളുടെ തിരക്ക് പൂര്‍ണമായി ഒഴിവാക്കണം. 100 ചതുരശ്ര അടി സ്ഥലത്ത് അഞ്ച് ആളുകള്‍ എന്ന കണക്കിലേ പ്രവേശനം അനുവദിക്കൂ. കടകളുടെ വിസ്തീര്‍ണം, അകത്തു പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം. ഉപഭോക്താക്കളുടെ വിവരങ്ങള്‍ എഴുതുന്ന രജിസ്റ്റര്‍, തെര്‍മല്‍ സ്‌കാനിങ്, ഹാന്‍ഡ് സാനിറ്റൈസിങ് സൗകര്യം തുടങ്ങിയവ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ പ്രവേശന കവാടങ്ങളില്‍ ഒരുക്കണം. ആവശ്യമെങ്കില്‍ കടകളുടെ പുറത്ത് ക്യൂ സംവിധാനമൊരുക്കണം.
** ജൂലൈ 31, ഓഗസ്റ്റ് 01 (ശനി, ഞായര്‍ ദിവസങ്ങളില്‍) സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും.
** കാറ്റഗറി ഡി-ല്‍പ്പെടുന്ന സ്ഥലങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ ആഴ്ചയിലെ എല്ലാ ദിവസവുമുണ്ടാകും. ഇവിടെ പൊലീസിന്റെ കര്‍ശന നിരീക്ഷണവും പരിശോധനയുമുണ്ടാകും.
** കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആവശ്യാനുസരണം മാത്രം പൊതുഗതാഗതം അനുവദിക്കും. സി, ഡി വിഭാഗങ്ങളില്‍പ്പെടുന്ന സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്കു സ്റ്റോപ്പ് ഉണ്ടാകില്ല.
*** എ, ബി വിഭാഗങ്ങളില്‍വരുന്ന പ്രദേശങ്ങളില്‍ മെഡിക്കല്‍ ഓഫിസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, അതതു പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കോവിഡ് പരിശോധന, കോണ്‍ടാക്റ്റ് ട്രേസിങ്, ക്വാറന്റൈന്‍ തുടങ്ങിയവ ശക്തമാക്കണം.
*** ബി  കാറ്റഗറിയിലുള്ള പ്രദേശങ്ങളില്‍ ഓട്ടോ റിക്ഷകള്‍ ഡ്രൈവര്‍ക്കുപുറമേ രണ്ടു യാത്രക്കാരെ കയറ്റി ഓടാം.
*** മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്നവര്‍ ആര്‍.ടി.പി.സി.ആര്‍. നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കരുതണം.
*** എ, ബി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളില്‍ ഹോട്ടലുകളും റസ്റ്ററന്റുകളും ടെക്ക് എവേ, ഹോം ഡെലിവറി എന്നിവയ്ക്കായി രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം.
*** എ, ബി കാറ്റഗറി പ്രദേശങ്ങളിലെ ജിമ്മുകള്‍, ഇന്‍ഡോര്‍ സ്പോര്‍ട്സ് എന്നിവ എസി ഉപയോഗിക്കാതെ ആവശ്യത്തിനു വായൂ സഞ്ചാരമുള്ള സ്ഥലങ്ങളില്‍ ഒരേ സമയം പരമാവധി 20 പേരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം.
*** എ, ബി, സി വിഭാഗങ്ങളില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലുള്ള കടകള്‍ തുറക്കാന്‍ അനുവദിച്ചിട്ടുള്ള ദിവസങ്ങളില്‍ രാത്രി എട്ടു വരെ പ്രവര്‍ത്തിക്കാം.
*** എ,ബി കാറ്റഗറി പ്രദേശങ്ങളില്‍ ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ മുടിവെട്ടുന്നതിനു മാത്രമായി തുറക്കാം.
*** എ, ബി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളില്‍ നിലവില്‍ അനുവദിച്ചിട്ടുള്ളവയ്ക്കു പുറമേ ഇലക്ട്രോണിക് ഷോപ്പുകള്‍, ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പുകള്‍ എന്നിവ ദിവസവും രാവിലെ ഏഴു മുതല്‍ വൈകിട്ട് എട്ടു വരെ തുറക്കാം.
*** കര്‍ശന കോവിഡ് മാനദണ്ഡങ്ങളോടെ സിനിമ ഷൂട്ടിങ് അനുവദിക്കും.
*** ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവരോ കോവിഡ് മുക്തരോ മാത്രമേ കഴിയുന്നതും കടകളും മറ്റു സ്ഥാപനങ്ങളും സന്ദര്‍ശിക്കാവൂ എന്നതില്‍ പൊതുജനങ്ങള്‍ പ്രത്യേക ശ്രദ്ധവയ്ക്കണം.