സ്വാശ്രയ കോളേജുകളായ കാസര്‍കോഡ് മാര്‍ത്തോമ കോളേജ് ഓഫ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍, കോഴിക്കോട് എ.ഡബ്ലൂ.എച്ച് കോളേജ് ഓഫ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ എന്നീ കോളേജുകളില്‍ നടത്തുന്ന 2020-21 വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് ആഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി ബിരുദാനന്തര ബിരുദ കോഴ്‌സിനും തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് നടത്തുന്ന 2020-21 വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് സയന്‍സ്സ് ഇന്‍ ഓഡിയോളജി, മാസ്റ്റര്‍ ഓഫ് സയന്‍സ്സ് ഇന്‍ സ്പീച്ച് ലാംഗ്വേജ് പത്തോളജി എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും ഉള്ള പ്രവേശനത്തിന് അപേക്ഷകര്‍ സമര്‍പ്പിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ഡയറക്ടര്‍ അറിയിച്ചു.  അലോട്ട്‌മെന്റ് ലഭിച്ചവര്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് പ്രിന്റൗട്ടെടുത്ത അലോട്ട്‌മെന്റ് മെമ്മോ സഹിതം അതത് കോളേജുകളില്‍ ഫീസ് അടച്ച് ജൂലൈ 30 നകം പ്രവേശനം നേടണമെന്നും അറിയിപ്പില്‍ പറയുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 364.