കാസർഗോഡ്: കോവിഡ്-19 കണ്‍ടെയ്ന്‍മെന്റ് ഇളവുകളുടെ ഭാഗമായി ഫോട്ടോ സ്റ്റുഡിയോകള്‍ ഡി കാറ്റഗറി പ്രദേശങ്ങളില്‍ ഒഴികെ അനുവദനീയമായ ദിവസങ്ങളില്‍ തുറക്കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു. എ കാറ്റഗറി പ്രദേശങ്ങളില്‍ എല്ലാ ദിവസവും ബി, കാറ്റഗറി പ്രദേശങ്ങളില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും സി കാറ്റഗറി പ്രദേശങ്ങളില്‍ വെള്ളിയാഴ്ച മാത്രവും രാവിലെ ഏഴ് മുതല്‍ വൈകീട്ട് എട്ട് വരെ സ്റ്റുഡിയോകള്‍ക്ക് പ്രവര്‍ത്തിക്കാം.
