കാസർഗോഡ്: കോവിഡ് 19 പശ്ചാത്തലത്തില്‍ ജൂലൈ 31, ആഗസ്റ്റ് ഒന്ന് തീയതികളില്‍ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കര്‍ശന നിയന്ത്രണങ്ങളോട് കൂടിയ ലോക്ക് ഡൗണ്‍ ആയിരിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സനായ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉത്തരവിട്ടു. ഈ ദിവസങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും മറ്റ് അവശ്യ സര്‍വ്വീസുകള്‍ക്കും മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളു.
