കോവിഡാനന്തര വിദ്യാഭ്യാസം നേരിടാവുന്ന വെല്ലുവിളികളെക്കുറിച്ചും പരിഹാര മാര്‍ഗ്ഗങ്ങളെക്കുറിച്ചും വയനാട് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ ചര്‍ച്ച സംഘടിപ്പിച്ചു. വളാഞ്ചേരി രാമന്‍ മെമ്മോറിയല്‍ ടി.ടി.ഐ. യിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു. കോവിഡിന് ശേഷം വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ നേരിടാന്‍ സാധ്യതയുള്ള വെല്ലുവിളികളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ സംസാരിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ വന്നിട്ടുള്ള വലിയ ഇടവേള ഏതെല്ലാം രീതിയില്‍ കുട്ടികളെ ബാധിക്കുമെന്നും വളരെ പെട്ടന്ന് തന്നെ അവരെ സ്വാഭാവികമായ സ്‌കൂള്‍ അന്തരീക്ഷത്തിലേക്ക് എങ്ങനെ കൈപിടിച്ചുയര്‍ത്താമെന്നും അധ്യാപക വിദ്യാര്‍ത്ഥികള്‍ ആശയങ്ങള്‍ പങ്കുവെച്ചു. അധ്യാപകരായ പീറ്റര്‍ ചാക്കോ സി, ജ്യോതി ബി.എസ്, ശ്യാം എ, ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ എംവി പ്രജിത്ത് കുമാര്‍, സി. ഉദയകുമാര്‍, അധ്യാപക വിദ്യാര്‍ത്ഥികളായ എംവി അശ്വതി, ടി ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
