ഗാർഹികാവശ്യങ്ങൾക്കായുള്ള തേക്കു തടിയുടെ ചില്ലറ വിൽപ്പന തിരുവനന്തപുരം തടി വിൽപന ഡിവിഷന്റെ കീഴിലുള്ള തെൻമല ഗവ. തടി ഡിപ്പോയിൽ ഓഗസ്റ്റ് ഒൻപത് മുതൽ നടക്കും. വീട് നിർമ്മാണത്തിനുള്ള അംഗീകരിച്ച പ്ലാൻ, അനുമതി, സ്‌കെച്ച് എന്നിവയുടെ പകർപ്പും തിരിച്ചറിയൽ കാർഡും പാൻകാർഡുമായി പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് മണിവരെ തെൻമല ഡിപ്പോയിലെത്തിയാൽ അഞ്ച് ക്യൂ.മീറ്റർ വരെ തേക്കുതടി നേരിട്ട് വാങ്ങാം. ഫോൺ: 0475-2344243.