ജില്ലയില്‍ ഇന്ന് 1517 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 889 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 1514 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പറേഷനില്‍ 262 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-24, പുനലൂര്‍-19, കരുനാഗപ്പള്ളി-18, കൊട്ടാരക്കര-13 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ തൃക്കോവില്‍വട്ടം-49, വിളക്കുടി-48, പെരിനാട്-45, ആദിച്ചനല്ലൂര്‍, തൊടിയൂര്‍ എന്നിവിടങ്ങളില്‍ 41 വീതവും നെടുമ്പന-40, ഇളമ്പള്ളൂര്‍-35, ചവറ-33, കരവാളൂര്‍, എഴുകോണ്‍ പ്രദേശങ്ങളില്‍ 32 വീതവും തഴവ-31, ഇട്ടിവ-29, ഇളമാട്-27, തെക്കുംഭാഗം, ഇടമുളയ്ക്കല്‍ ഭാഗങ്ങളില്‍ 26 വീതവും മയ്യനാട്, ചടയമംഗലം, ചിറക്കര എന്നിവിടങ്ങളില്‍ 24 വീതവും ചാത്തന്നൂര്‍-23, തേവലക്കര, ചിതറ, ആലപ്പാട് പ്രദേശങ്ങളില്‍ 22 വീതവും പിറവന്തൂര്‍-21, വെളിനല്ലൂര്‍, മൈനാഗപ്പള്ളി, പത്തനാപുരം, പട്ടാഴി, കരീപ്ര ഭാഗങ്ങളില്‍ 20 വീതവും ശൂരനാട് സൗത്ത്-19, കുളത്തൂപ്പുഴ-18, ഉമ്മന്നൂര്‍, പന്മ ന എന്നിവിടങ്ങളില്‍ 17 വീതവും തലവൂര്‍, കുലശേഖരപുരം പ്രദേശങ്ങളില്‍ 16 വീതവും വെളിയം, പനയം, അഞ്ചല്‍ ഭാഗങ്ങളില്‍ 15 വീതവും കൊറ്റങ്കര-14, ഓച്ചിറ-13, കല്ലുവാതുക്കല്‍-12, പൂയപ്പള്ളി, നെടുവത്തൂര്‍ എന്നിവിടങ്ങളില്‍ 11 വീതവും ഏരൂര്‍, പൂതക്കുളം, പോരുവഴി പ്രദേശങ്ങളില്‍ 10 വീതവും പവിത്രേശ്വരം, കടയ്ക്കല്‍ ഭാഗങ്ങളില്‍ ഒന്‍പതു വീതവും കുണ്ടറ, തൃക്കരുവ, തെന്മ ല, നിലമേല്‍, മൈലം എന്നിവിടങ്ങളില്‍ എട്ടു വീതവും ശാസ്താംകോട്ട, കുളക്കട, കുമ്മിള്‍, കുന്നത്തൂര്‍ പ്രദേശങ്ങളില്‍ ഏഴു വീതവും ഈസ്റ്റ് കല്ലട-ആറ്, പേരയം, അലയമണ്‍ ഭാഗങ്ങളില്‍ അഞ്ചു വീതവും വെട്ടിക്കവല, ശൂരനാട് നോര്‍ത്ത് എന്നിവിടങ്ങളില്‍ നാലുവീതവും മേലില, നീണ്ടകര, ക്ലാപ്പന പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.