കണ്ണൂർ: ഇന്ന് (ജൂലൈ 30) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ജി എച്ച് എസ് എസ് ചുഴലി, എ കെ ജി മന്ദിരം ബക്കളം, മലപ്പട്ടം കമ്മ്യൂണിററി ഹാള്‍, പഴയങ്ങാടി ബസ്സ്റ്റാന്റ് ഫെസിലിറ്റി സെന്റര്‍, കോങ്ങാട്ട എല്‍ പി സ്‌കൂള്‍ പാട്യം, ഗവ. എല്‍ പി സ്‌കൂള്‍ പടിക്കച്ചാല്‍ തില്ലങ്കേരി എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലുമണി, സെന്റ് മേരീസ് കോണ്‍വെന്റ് സ്‌കൂള്‍ പൂവം രാവിലെ 10 മണി മുതല്‍ 11.30, ജിഎച്ച്എസ്എസ് പെരിങ്ങോം, പേരാവൂര്‍ താലൂക്ക് ആശുപത്രി, വലിയപാറ ഗവ. എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30, നാടുകാണി കിന്‍ഫ്ര പാര്‍ക്ക് ആലക്കോട് റോഡ് രാവിലെ 11.30 മുതല്‍ ഉച്ചക്ക് രണ്ടു മണി, ഓലയമ്പാടി ശ്രീകൃഷ്ണ ടെമ്പിള്‍ ഓഡിറ്റോറിയം, വളയംചാല്‍ കോളനി കേളകം എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലുമണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.