വയനാട്: സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ ജില്ലയില്‍ ടിപ്പറുകളുടെ സമയം ക്രമീകരണം നടപ്പാക്കുന്നതിന് എഡിഎം കെ.എം. രാജു ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറോട്‌ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. രാവിലെ 9 മുതല്‍ 10 വരെയും വൈകീട്ട് 3.30 മുതല്‍ 4.30 വരെയും ഓരോ മണിക്കൂര്‍ വീതം നിയന്ത്രണമേര്‍പ്പെടുത്താനാണ് ജില്ലാ ഭരണകുടം ആലോചിക്കുന്നത്. എന്നാല്‍ സമയം ഏതൊക്കെയായിരിക്കണമെന്ന് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് എ.ഡി.എമ്മിന്റെ നിര്‍ദ്ദേശം. ഇന്നലെ കളക്ടറേറ്റില്‍ ചേര്‍ന്ന റോഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട യോഗത്തിലാണ് തീരുമാനം.
റോഡ് സേഫ്റ്റിയുടെ ഭാഗമായി ജില്ലയില്‍ ഈ വര്‍ഷം നടപ്പിലാക്കേണ്ട പുതിയ പദ്ധതികളുടെ നിര്‍ദ്ദേശങ്ങള്‍ അടുത്ത ദിവസം തന്നെ സമര്‍പ്പിക്കാനും വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യോഗത്തില്‍ ആര്‍.ടി.ഒ, ദേശീയപാത വിഭാഗം, പൊലീസ് എന്നീ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.