ആലപ്പുഴ:ജില്ലയിലെ പാചകവാതക വിതരണ രംഗത്തെ പരാതികൾ പരിഹരിക്കുന്നതിനായി ജൂൺ 28ന് പാചകവാതക അദാലത്ത് നടത്തും. എൽ.പി.ജി. കമ്പനി ഉദ്യോഗസ്ഥരും പാചക വാതക വിതരണ ഏജൻസിയും ജനപ്രതിനിധികളും പൊതുജനങ്ങളും  പൊതുവിതരണ ഉദ്യോഗസ്ഥരും പങ്കെടുക്കും. രാവിലെ 10.30ന് കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിലാണ് അദാലത്ത്.  അദാലത്തിലേക്കുള്ള പരാതികൾ അതത് താലൂക്ക് സപ്ലൈ ഓഫീസുകളിൽ സ്വീകരിക്കും. പാചകവാതക ഉപഭോക്താക്കൾക്കും സംഘടന പ്രതിനിധികൾക്കും ഗ്യാസ് ഏജൻസികൾക്കും പങ്കെടുക്കാം.