എറണാകുളം : വെള്ളായണി അയ്യങ്കാളി മെമ്മോറിയൽ ഗവണ്മെന്റ് മോഡൽ റെസിഡന്‍ഷ്യൽ സ്പോർട്സ് സ്കൂൾ അടുത്ത അധ്യായന വർഷത്തിലേക്ക് നടത്താൻ നിശ്ചയിച്ചിരുന്ന സെലക്ഷൻ ട്രയൽ കോവിഡ് സാഹചര്യം കണക്കിലെടുത്ത് മാറ്റി വെച്ചു. അതിനാൽ ഓഗസ്റ്റ് 11-ആം തീയതി മഹാരാജാസ് ഗ്രൗണ്ടിൽ വെച്ച് നടത്താൻ നിശ്ചയിച്ച സെലക്ഷൻ ട്രയൽ നടത്തുന്നതല്ല എന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.