കോഴിക്കോട്: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ സി.അയ്യപ്പന്‍ സമ്മാനം വിതരണം ചെയ്തു.

മത്സരത്തില്‍ പാലോറ എച്ച്.എസ്എസിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഇ.കെ.ശിവനന്ദന ഒന്നാം സ്ഥാനവും കുറ്റിക്കാട്ടൂര്‍ ജി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി യു.സ്വരാജ്, പുറമേരി കെ.ആര്‍.എച്ച്.എസ്.എസിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി പി.എസ്.നേഹ എന്നിവര്‍ രണ്ടാം സ്ഥാനവും മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി എസ്.ഗൗതം കൃഷ്ണ, കോഴിക്കോട് രാമകൃഷ്ണ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഒ.അനുശ്രീ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.