കാസർഗോഡ്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കുണ്ടംകുഴി ആശ്രമം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം തയ്ച്ചുനല്‍കുന്നതിന് തല്‍പരരും പരിചയവുമുള്ള വ്യക്തികളില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന 43 ആണ്‍കുട്ടികള്‍ക്കും 31 പെണ്‍കുട്ടികള്‍ക്കും രണ്ട് ജോഡി വീതം യൂണിഫോം തയ്ച്ചു നല്‍കണം. ആഗസ്റ്റ് 24 ന് വൈകീട്ട് മൂന്നുവരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 8075441167