ഞായറാഴ്ച (ആഗസ്ത് 1) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പുന്നച്ചേരി പ്രാഥമികാരോഗ്യകേന്ദ്രം,
ചാവശ്ശേരിപ്പറമ്പ് എൽ പി സ്കൂൾ, ബോയ്സ് സ്കൂൾ പയ്യന്നൂർ,
പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യകേന്ദ്രം, വയോജന വിശ്രമ കേന്ദ്രം മട്ടന്നൂർ, നീർവേലി യു പി സ്കൂൾ പെരിങ്കേരി ഹൈസ്കൂൾ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലു വരെയും തളിപ്പറമ്പ  താലൂക്കാശുപത്രി, പേരാവൂർ  താലൂക്കാശുപത്രി, കടമ്പൂർ സൗത്ത് എൽ പി സ്കൂൾ എന്നിവിടങ്ങളിൽ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും പഞ്ചായത്ത് ഓഫീസ് പട്ടുവം, ആയുർവേദ ഡിസ്‌പെൻസറി മുടിയൻപറമ്പ, കോലിൽ മൂല ദാറുൽ ഉലൂം മദ്രസ എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലുമണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.