കാസർഗോഡ്: ജില്ലയിലെ കോവിഡ്-19 സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘത്തെ ജില്ലാ കളക്ടറും ജില്ലയിലെ ആരോഗ്യ വകുപ്പ് മേധാവികളും ജില്ലയിലെ കോവിഡ് കേസുകൾ, പ്രതിരോധ പ്രവർത്തനങ്ങൾ, വാക്‌സിനേഷൻ, ആശുപത്രികളിലെ സൗകര്യങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ ധരിപ്പിച്ചു.
കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അഡ്വൈസറായ ഡി.എം. സെല്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. പി രവീന്ദ്രന്‍, കോഴിക്കോട് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ. രഘു എന്നിവരാണ് സംഘത്തിൽ ഉള്ളത്.
ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. വി. രാംദാസ്, ജില്ലാ സർവ്വേലൻസ് ഓഫീസർ ഡോ. എ. ടി. മനോജ്, കൺട്രോൾ സെൽ നോഡൽ ഓഫീസർ ഡോ. ഡാൽമിറ്റ നിയ ജെയിംസ് എന്നിവർ കേന്ദ്രസംഘവുമായി സംസാരിച്ചു. തുടർന്ന് ചീഫ് സെക്രട്ടറിയെ ഓൺലൈനായി തങ്ങളുടെ നിഗമനം അവതരിപ്പിച്ച ശേഷം സംഘം അജാനൂർ, പുല്ലൂർ-പെരിയ പഞ്ചായത്തുകളിലെ കൺടൈൻമെന്റ് സോണുകളിൽ സന്ദർശനം നടത്തും.