മലപ്പുറം: കൊളപ്പുറത്ത് പ്രവര്‍ത്തിക്കുന്ന വേങ്ങര ന്യൂനപക്ഷ യുവജന പരിശീലനം കേന്ദ്രത്തിലേക്കും ഉപകേന്ദ്രങ്ങളായ പരപ്പനങ്ങാടി മലബാര്‍ കോപ്പറേറ്റീവ് എഡ്യൂക്കേഷണല്‍ അക്കാദമി, മലപ്പുറം മഅദിന്‍ അക്കാദമി, ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ലൈബ്രറി ടൗണ്‍ ഹാള്‍ മലപ്പുറം എന്നിവയിലെ വിവിധ ബാച്ചുകളിലേക്ക് അപേക്ഷ നല്‍കിയവര്‍ക്കുള്ള പ്രവേശനപരീക്ഷ ഓഗസ്റ്റ് നാലിന് രാവിലെ 11ന് ഓണ്‍ലൈനായി നടക്കുമെന്ന്  പ്രിന്‍സിപ്പല്‍ അറിയിച്ചു.