മലപ്പുറം: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ നടപ്പിലാക്കുന്ന കനകം വിളയും കശുമാവ് തൈകള്‍ എന്ന പദ്ധതിയുടെ മുതുവല്ലൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി കശുമാവിന്‍ തൈ വിതരണം ചെയ്ത് നിര്‍വഹിച്ചു. മുതുവല്ലൂര്‍ പിടികക്കണ്ടിയില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ബാബുരാജന്‍ അധ്യക്ഷനായി. പദ്ധതിയുടെ ഭാഗമായി അമ്പതിനായിരം ഹൈബ്രിഡ് കശുമാവിന്‍ തൈകളാണ് എഴു പഞ്ചായത്തുകളില്‍ വിതരണം ചെയ്യുന്നത്. മൂന്നുവര്‍ഷത്തിനകം കായ്ച്ച് തുടങ്ങുന്ന കശുമാവിന്‍ തൈകളാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്.
ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ മുഹ്‌സില ഷഹീദ്, ജില്ലാ പഞ്ചായത്ത് അംഗം എം.പി ശരീഫ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ പാപ്പാടന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നജ്മ ബേമ്പി, എന്‍ സി അഷ്‌റഫ്, ബഷീര്‍ പാണാട്ടാല്‍. മുന്‍ ബ്ലോക്ക് അംഗം എം.പി മുഹമ്മദ്, ബഷീര്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.