കാസർഗോഡ്: കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ ആരംഭിക്കുന്ന വീഡിയോ എഡിറ്റിങ് കോഴ്സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. പട്ടികജാതി,പട്ടികവര്‍ഗ,ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്രായപരിധി 30 വയസ്സ്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെ വയസ്സിളവുണ്ട്. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവര്‍ അഞ്ച് ദിവസത്തിനകം അക്കാദമി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0484-2422275, 9447607073