– ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.97%

ആലപ്പുഴ: ജില്ലയില്‍ ചൊവ്വാഴ്ച (ഓഗസ്റ്റ് 3) 1261 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 730 പേര്‍ രോഗമുക്തരായി. 10.97 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒന്‍പത്് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 2,18,349 പേര്‍ രോഗമുക്തരായി. 10102 പേര്‍ ചികിത്സയിലുണ്ട്.

259 പേര്‍ കോവിഡ് ആശുപത്രികളിലും 1819 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 6304 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 135 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 3571 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1619 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 22579 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 11487 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധനയ്ക്ക് അയച്ചത്.

വാക്‌സിന്‍ സ്റ്റോക്

ആലപ്പുഴ: ജില്ലയില്‍ 12,810 ഡോസ് വ്ാക്‌സിന്‍ സ്‌റ്റോക്കുണ്ട്.