കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച പ്രാണവായു പദ്ധതിക്ക് സ്വീകാര്യതയേറുന്നു. പദ്ധതിയിലേക്ക് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ സംഘടനയായ സ്വസ്ത് ഡിജിറ്റല്‍ ഹെല്‍ത്ത് ഫൗണ്ടേഷന്‍ (സ്വസ്ത്) 70 ലക്ഷം രൂപയുടെ ഓക്‌സിജന്‍ സിലിണ്ടറുകളും ഓക്‌സിജന്‍ ഫ്‌ളോമീറ്ററുകളും കൈമാറി. 300 ഡി ടൈപ്പ് ഓക്‌സിജന്‍ സിലിണ്ടറുകളാണ് കലക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന് കൈമാറിയത്. കൈമാറിയ ഉപകരണങ്ങള്‍ ജില്ലയിലെ സര്‍ക്കാര്‍ ആതുരാലയങ്ങള്‍ക്ക് കൈമാറുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ആരോഗ്യ സംരക്ഷണരംഗത്ത് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സ്വസ്ത്. ഇന്ത്യയിലെ ഡിജിറ്റല്‍ ആരോഗ്യ രംഗം ശക്തിപ്പെടുത്തതിന് പൊതു-സ്വകാര്യ ആരോഗ്യ സംവിധാനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന സംഘടന കൂടിയാണ് സ്വസ്ത് ഡിജിറ്റല്‍ ഹെല്‍ത്ത് ഫൗണ്ടേഷന്‍.

പരിപാടിയില്‍ ഡിസ്ട്രിക്ട് ഡവലപ്‌മെന്റ് കമ്മീഷണര്‍ എസ്. പ്രേംകൃഷ്ണന്‍, തിരൂര്‍ സബ് കലക്ടര്‍ സൂരജ് ഷാജി, അസിസ്റ്റന്റ് കലക്ടര്‍ സഫ്‌ന നസറുദ്ദീന്‍, എ.ഡി.എം എന്‍.എം. മെഹറലി, ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) പി. എന്‍ പുരുഷോത്തമന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന, ഡി.പി.എം. ഡോ.എ. ഷിബുലാല്‍ എന്നിവര്‍ പങ്കെടുത്തു.