ആദിവാസി കോളനികളില്‍ സിവില്‍ സപ്ലൈസ് വകുപ്പ് ഓണക്കിറ്റ്വിതരണം ചെയ്തു. പെരിന്തല്‍മണ്ണ അമ്മിനിക്കാട് മുള്ളമട ആദിവാസി കോളനിയിലാണ് സിവില്‍ സപ്ലൈസ് ജീവനക്കാര്‍ നേരിട്ടെത്തി ഓണക്കിറ്റുകള്‍ വിതരണം ചെയ്തത്. കോളനിയിലെ ഏഴ് കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്. പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, തുവരപരിപ്പ്, മുളക്‌പൊടി, പൊടിയുപ്പ്, മഞ്ഞള്‍, ഉണക്കലരി, കാശുവണ്ടിപരിപ്പ്, ഏലക്ക, നെയ്യ്, ശര്‍ക്കരവരട്ടി, ആട്ട, ശബരി ബാത് സോപ്പ് എന്നിങ്ങനെയാണ് കിറ്റിലുള്ളത്. പെരിന്തല്‍മണ്ണ താലൂക്ക് സപ്ലൈ ഓഫീസര്‍ സി.എസ്.ഉഷാകുമാരി, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ എന്‍. ദീപ, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ എസ്. സതീഷ്, ടി.എസ്. രജീഷ് കുമാര്‍ എന്നിവരാണ് കോളനിയിലെത്തി കിറ്റുകള്‍ വിതരണം ചെയ്തത്.