ഇ-ഹെല്‍ത്തില്‍ ഹാന്‍ഡ് ഹോള്‍ഡിംഗ് സപ്പോര്‍ട്ടിംഗ് സ്റ്റാഫ്
എറണാകുളം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഹാന്‍ഡ് ഹോള്‍ഡിംഗ് സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു. ഫോര്‍ട്ട്കൊച്ചി, പറവൂര്‍, മൂവാറ്റുപുഴ, കോതമംഗലം, തൃപ്പൂണിത്തുറ, കാക്കനാട്, കോലഞ്ചേരി എന്നീ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യത ഡിപ്ലോമ / ബി.എസ്.സി / എം.എസ്.സി / ബിടെക് / എം.സി.എ (ഇലക്ട്രോണിക്സ് / കമ്പ്യൂട്ടര്‍ സയന്‍സ് / ഐ.ടി), ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത തെളിയക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ ehealthprojectekm@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ആഗസ്റ്റ് 10നകം ലഭ്യമാക്കേണ്ടതും, 2021 ആഗസ്റ്റ് 16 ന് ഇടപ്പള്ളി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ വെച്ച് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതുമാണ്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 9072303859 ബന്ധപ്പെടാവുന്നതാണ്.
