കോവിഡ് വാക്സിനേഷൻ

ജില്ലയിൽ തുടർന്നുള്ള ദിവസങ്ങളിൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഒറ്റ വിഭാഗമായിട്ടായിരിക്കും കോവിഡ് വാക്സിനേഷനായി ഓൺലൈൻ ബുക്ക് ചെയ്യാൻ സാധിക്കുന്നത്.45 വയസിന് മുകളിലുള്ളവർ, 18-44, എന്നിങ്ങനെയുള്ള വിഭാഗങ്ങൾ ഉണ്ടായിരിക്കുന്നതല്ല.

പല തദ്ദേശ സ്വയംഭരണ പ്രദേശത്തും 45 വയസ്സിനു മേൽ പ്രായമുള്ളവരിൽ 90 ശതമാനത്തിലധികം പേർക്കും ഓരോ ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്.
എന്നിരുന്നാലും, സ്പോട്ട് മൊബൈലൈസേഷൻ ഇപ്പോഴും താഴെ പറയുന്ന മുൻഗണന ക്രമത്തിൽ ആണ് നൽകുക.

കിടപ്പ് രോഗികൾ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, അലഞ്ഞ് തിരിയുന്നവർ, 45 വയസിന് മുകളിലുള്ള ഇത് വരെ ആദ്യ ഡോസ് ലഭിക്കാത്തവർ, മേൽവിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ 40ന് മുകളിൽ , 35ന് മുകളിൽ, 30ന് മുകളിൽ പ്രായമുള്ളവർ,
കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച് 90 ദിവസം കഴിഞ്ഞവർ, കോവാക്സിൻ സ്വീകരിച്ച് 35 ദിവസം കഴിഞ്ഞവർ എന്നിങ്ങനെയുള്ള ക്രമമനുസരിച്ചു മാത്രം സ്പോട്ട് മൊബൈലൈസേഷനിലൂടെ വാക്‌സിൻ നൽകുന്നതാണ്.

വാക്‌സിൻ സ്വീകരിക്കാനുള്ളവർ നേരിട്ട് വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തരുത്. പകരം, ആശാ വർക്കർമാർ, വാർഡ് അംഗങ്ങൾ, ജെ. പി. എച്ച് എൻ എന്നിവരുമായി ബന്ധപ്പെടുക. വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തേണ്ട സമയം ഇവർ മുഖാന്തരം അറിയിക്കും.