മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 2020-21 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടു, തതുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് നല്‍കുന്ന മെറിറ്റ് അവാര്‍ഡിന് അപേക്ഷിക്കാം. അംഗത്വമെടുത്ത് രണ്ടുവര്‍ഷം പൂര്‍ത്തിയായ 2021 മാര്‍ച്ച് വരെ മുടക്കമില്ലാതെ വിഹിതം അടക്കുകയും ചെയ്തിട്ടുള്ള ക്ഷേമനിധി അംഗങ്ങള്‍ക്കാണ് അവസരം. www.kmtboard.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഓഗസ്റ്റ് 31. ഫോണ്‍-04952966577, 9188230577
