കോട്ടയം:  കൈത്തറി മേഖലയില്‍ പുതിയ സംരംഭം തുടങ്ങാന്‍ താല്‍പര്യമുള്ള തൊഴില്‍രഹിതരില്‍ നിന്ന് ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി വരെ പഠിച്ചവരും കൈത്തറി മേഖലയില്‍ പരിചയമുള്ളവരുമായിരിക്കണം. 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും ഹാന്റ്‌ലൂം ആന്റ് ടെക്സ്റ്റയില്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ നേടിയവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. സ്ഥിര മൂലധന നിക്ഷേപത്തിന്റെ 40 ശതമാനം പരമാവധി നാലു ലക്ഷം രൂപയും പ്രവര്‍ത്തന മൂലധനത്തിന്റെ 30 ശതമാനം പരമാവധി 1.50 ലക്ഷം രൂപയും മാര്‍ജിന്‍ മണി ലഭിക്കും. സ്‌റ്റൈപ്പന്റോടു കൂടി  10 ദിവസത്തെ പരിശീലനം, വിപണന സഹായം എന്നിവയും ലഭ്യമാക്കും.
വിശദ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും ജില്ലാ വ്യവസായ കേന്ദ്രവുമായോ കോട്ടയം, മീനച്ചില്‍, വൈക്കം, കാഞ്ഞിരപ്പള്ളി,ചങ്ങനാശ്ശേരി താലൂക്ക് വ്യവസായ കേന്ദ്രവുമായോ  ബന്ധപ്പെടണം. അപേക്ഷ ജൂലൈ 31-നകം നല്‍കണം.