കോട്ടയം: കടുത്തുരുത്തി ശിശു വികസന പദ്ധതിയുടെ കീഴില്‍ വരുന്ന കടുത്തുരുത്തി, കല്ലറ, മുളക്കുളം, ഞീഴൂര്‍, വെള്ളൂര്‍, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തുകളില്‍ അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം. ബോര്‍ഡ് ഓഫ് പബ്ലിക് എക്‌സാമിനേഷന്‍ നടത്തുന്ന എ ലെവല്‍ തുല്യതാ പരീക്ഷ ജയിച്ചവരെയും എസ്.എസ്. എല്‍. സിക്ക് തുല്യമായി പരിഗണിക്കും. ഹെല്‍പര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി വിജയിച്ചവര്‍ അപേക്ഷിക്കാന്‍ പാടില്ല. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. അപേക്ഷകരുടെ പ്രായം 2018 ജൂണ്‍ ഒന്നിന് 18 നും 45 നും ഇടയിലായിരിക്കണം. അപേക്ഷയുടെ മാതൃക കടുത്തുരുത്തി എസ്.കെ.വി. മാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന ശിശുവികസനസമിതി ഓഫീസിലും അതത് ഗ്രാമപഞ്ചായത്തുഖലിലും ലഭിക്കും. അപേക്ഷ ജൂലൈ 28 വൈകിട്ട് അഞ്ചിനകം നല്‍കണം.