കാസര്‍കോട്: ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പട്ടികവര്‍ഗ്ഗ യുവതി യുവാക്കള്‍ക്ക് വിദേശത്ത് തൊഴില്‍ ലഭ്യമാക്കുന്നതിന് ധനസഹായം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഗ്രാമസഭ, ഊരുകൂട്ടം അംഗീകരിച്ച ലിസ്റ്റില്‍പ്പെട്ടവരായിരിക്കണം.

പാസ്‌പോര്‍ട്ട്, തൊഴില്‍, വിസ, വിമാന ടിക്കറ്റ്, ആധാര്‍, ബാങ്ക് അക്കൗണ്ട് പകര്‍പ്പുകള്‍, ജാതി, വരുമാനം സര്‍ട്ടിഫിക്കറ്റുകള്‍, പഞ്ചായത്ത്,ബ്ലോക്ക് തലങ്ങളില്‍ ഇതേ ആവശ്യത്തിന് തുക ലഭ്യമായിട്ടില്ലെന്ന ബന്ധപ്പെട്ടവരുടെ സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷകള്‍ ആഗസ്റ്റ് 31ന് വൈകീട്ട് അഞ്ചിനകം കാസര്‍കോട് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04994-255466