കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാത്ത്‌ലാബ് ടെക്‌നിഷ്യനെ താത്ക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ വിശദാംശങ്ങൾ https://forms.gle/vRJVS51qvJBVXpm49 എന്ന ഗൂഗിൾ ഫോമിൽ നൽകണം. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും 12ന് വൈകിട്ട് 4.30നകം അപ്‌ലോഡ് ചെയ്യണം. പ്ലസ് ടു സയൻസും ബി.സി.വി.ടി/ഡി.സി.വി.ടിയുമാണ് യോഗ്യത. കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ വേണം. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാവണം. പ്രായം 18നും 40നും മധ്യേ. 15860 രൂപയാണ് വേതനം.