പാലക്കാട്‌:കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ സഹകരണത്തോടെ നെഹ്‌റു യുവ കേന്ദ്ര ജില്ലയില് സംഘടിപ്പിച്ച ക്യാച്ച് ദി റെയ്ന് ക്യാംപെയ്‌നിന്റെ ഭാഗമായി നടത്തിയ വിവിധ മത്സര വിജയികള്ക്കുള്ള സമ്മാന വിതരണം ജില്ലാ കലക്ടര് മൃണ്മയി ജോഷി നിര്വഹിച്ചു.
മഴക്കൊയ്ത്തുമായി ബന്ധപ്പെട്ട പോസ്റ്റര് നിര്മാണത്തില് കല്ലേക്കാട് സ്വദേശി എസ്.പത്മശ്രീ, അയിലൂര് സ്വദേശി എം.സ്‌നേഹ എന്നിവര് ഒന്നും രണ്ടും സ്ഥാനങ്ങള് നേടി. മുദ്രാവാക്യമെഴുത്ത് മത്സരത്തില് അയിലൂര് തണല് ക്ലബ് അംഗങ്ങളായ കെ.വൈഷ്ണവി, ദീഷ്മ എന്നിവരും ഷോര്ട്ട് ഫിലിം നിര്മാണത്തില് പല്ലശ്ശന ഫ്രണ്ട്‌സ് ആര്ട്‌സ് ആന്റ് സ്‌പോര്ട്‌സ് ക്ലബ്ബിലെ സി.സൂര്യ, അയിലൂര് തണല് ആര്ട്‌സ് ആന്റ് സ്‌പോര്ട്‌സ് ക്ലബ് എന്നിവര് ജേതാക്കളായി.